Tuesday, June 30, 2015

നന്ദി സഖാക്കളേ നന്ദി .!


          മ്മടെ ബ്ലോഗ്ഗിലെ പേജ് വ്യൂസ് കണ്ട് ഞാനാകെ അന്തം വിട്ട് നിക്കുകയാണ്. ഇതുവരെ ആരും തിരിഞ്ഞു നോക്കാതിരുന്ന ബ്ലോഗ്ഗിൽ  ഇപ്പൊ പേജ് വ്യൂസ് 10000 കഴിഞ്ഞു. 


എന്തായാലും കളരി പരമ്പര ദൈവങ്ങൾ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. നോമിന് തൃപ്തിയായി. ഇനിയേതായാലും എന്റെ കൂടുതൽ അക്രമങ്ങൾ നിങ്ങള്ക്ക് പ്രതീക്ഷിക്കാം .
നന്ദി സഖാക്കളേ നന്ദി.

Monday, June 29, 2015

ആരാധക വൃന്ദത്തിന് നമോവാകം

         

          ഈ ആരാധകരെ കൊണ്ട് തോറ്റു. ഞാൻ വീണ്ടും ബ്ലോഗ്‌ എഴുതി തുടങ്ങണം പോലും. (അതിനു ഞാൻ മുന്പ് എപ്പോളാ ഈ പറഞ്ഞ സാധനം എഴുതിയത് !?).

എന്താല്ലേ ?

എന്തായാലും ഞാൻ ആരെയും നിരാശപ്പെടുത്തുന്നില്ല. എന്റെ ആ പഴയ ഉട്ടോപ്യൻ ബ്ലോഗ്‌ ഒന്ന് പൊടി തട്ടിയെടുത്തു. ഫേസ്ബുക്കിൽ വായിച്ചു നാട്ടുകാർ തെറി പറഞ്ഞ രണ്ടു പോസ്റ്റുകൾ ഇവിടെയും പോസ്റ്റി തേങ്ങാ ഉടച്ചു. ചുമ്മാ ഒരു ജാടക്ക് തുടങ്ങിയതാണ്. ഇനി നമ്മക്ക് മാത്രം ബ്ലോഗ്‌ ഇല്ല എന്നാരും പറയരുത്.

ആരാധകരുടെ എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

www.csjaye.blogspot.in

Utopia

  ഒരു തട്ടിക്കൂട്ടിയ ബ്ലോഗ്‌ ..!

കടപ്പാട് : ഗുരുവായ രായണ്ണനും, കട്ടക്ക് കൂടെ  നിന്ന സാൻഡി ബ്രോയ്ക്കും , രെജുൽ ബ്രോയ്ക്കും 


നൊസ്റ്റാൾജിയ

Nostalgia

          പ്രവാസികളുടെ സ്ഥിരം അസുഖമായ 'നൊസ്റ്റാൾജിയ' എന്നെ ബാധിചിട്ട് കാലം അധികമായിട്ടില്ല.
ഹൈദരാബാദിലെയും, ബെന്ഗലൂരുവിലെയും ഘോര കഠോര ജീവിത അനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ ഒരു നൊസ്റ്റാൾജിയ മാനിയാക് ആയതിൽ ആശ്ചര്യം ഏതുമില്ല. 

കോഴിക്കോട് ജില്ലയിലെ, പുഴകളും, പൂക്കളും, കാടും, മേടും നിറഞ്ഞ (ഏയ് ..! ചുമ്മാ ഒരു ഓളത്തിന് പറഞ്ഞതാ ) നന്മണ്ട എന്ന (കു) ഗ്രാമത്തിൽ ജനിച്ചു വളര്ന്ന എനിക്ക് 
നായരെട്ടന്റെ ചായക്കടയും, നാമ്പള്ളി റെയിൽവേ സ്റ്റെഷനിലെ  മലബാർ ഹോട്ടലും  ഒരു ഇടക്കാല ആശ്വാസം മാത്രമായിരുന്നു. 
ഹൈദരാബാദിലെയും, ബെന്ഗലൂരുവിലെയും മലയാളി ഹോട്ടലുകൾ തേടിയിറങ്ങി എന്റെ കീശ കീറി എന്നത് മിച്ചം, നൊസ്റ്റാൾജിയ പിന്നെയും കട്ടക്ക് വളര്ന്നു പന്തലിച്ചു. 

എന്നാൽ ലീവ് തരാതെ ബോസ്സുമാരും, ടിക്കറ്റ്‌ തരാതെ IRCTC -യും എന്നെ സ്ഥിരമായി പിന്നീന്ന് കുത്തി. 
എങ്കിലും നാട്ടിൽ പോകാനുള്ള ഒരവസരവും ഞാൻ പാഴാക്കിയില്ല. 
ഓരോ തവണ വന്നു പോകുമ്പോഴും എന്റെ നൊസ്റ്റാൾജിയ എന്നോട് ചോദിക്കും  "ഇനിയും നീ ഇത് വഴി വരില്ലേ ആനകളെയും തെളിച്ചു കൊണ്ട് .
!?"

- ശുഭം -

ആധുനികമേ പ്രസിദ്ധീകരിക്കൂ എന്ന് പറഞ്ഞതുകൊണ്ട് അല്പം കഞ്ചാവടിചിരുന്ന് എഴുതിയതാ ..!!

ടി പി

         
TP
              അവർ നാലുപേരുണ്ടായിരുന്നു. നല്ല ഉയരം ,അതിനൊത്ത ശരീരം.
മൂന്നു നാല് ദിവസമായി എന്റെ  വീടിനടുത്ത് ചുറ്റിക്കറങ്ങുന്നു.
എന്താണ്‌ അവരുടെ അവരുടെ ഉദേശം ?. ഒരെത്തും പിടിയും കിട്ടുന്നില്ല. 

പെട്ടന്നാണ് ടി പി ചന്ദ്രശേഖരൻ വധം എന്റെ മനസിലൂടെ മിന്നി മറഞ്ഞത്.
ഹേയ് .! അങ്ങിനെയൊന്നും  ആയിരിക്കില്ല.
കാരണം രാഷ്ട്രീയത്തിൽ എനിക്ക് എതിരാളികളില്ല, എനിക്ക് രാഷ്ട്രീയവുമില്ല, മാത്രമല്ല അവർ വന്നത് ഇന്നോവ കാറിലുമല്ല. 
ഇനിയിപ്പോ ആള് മാറിയതാകുമോ? എന്തായാലും ഒന്നു സൂക്ഷിക്കണം.

ഇതും ചിന്തിച്ച് ഉമ്മറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.
അവർ നാലുപേരും കൂടി എന്റെ വീടിനു നേരെ കുതിച്ചു വരുന്നു.
അപ്പോൾ വീട്ടിൽ കയറി ആക്രമിക്കാനാണ്‌ പ്ലാൻ.!

ഒന്ന് ഓടിയൊളിക്കാൻപോലും  പോലും സമയം കിട്ടിയില്ല. അതിനു മുൻപേ തന്നെ അവരിലൊരാൾ എന്നോട് ഇങ്ങനെ പറഞ്ഞു 

"സാറിന്റെ മോനെ ഞങ്ങളുടെ സ്കൂളിൽ ചേര്ക്കണം"

ഹോ ഭാഗ്യം.! വെറുതെ  തെറ്റിദ്ധരിച്ചു പോയി. 
അടുത്ത അധ്യയന  വർഷത്തേക്ക് കുട്ടികളെ പിടിക്കാൻ വന്ന നന്മണ്ട ഹൈ-സ്കൂളിലെ അധ്യാപകരായിരുന്നു അത്.